ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

● ത്രീ ഫേസ് കൺവേർഷൻ ജോലി നടക്കുന്നതിനാൽ നായാട്ടുപാറ - വരുവക്കുണ്ട് റോഡിൽ ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി മുടങ്ങും.

● HT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ കാവും താഴെ, ബീരങ്കി ബസാർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

● LT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 2.30 വരെ കുമ്മാനം, ആനക്കുനി, കണ്ണൻകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

● റോഡ് വികസനത്തിന്റെ ഭാഗമായി മട്ടന്നൂർ- ഇരിട്ടി റോഡ് തുടക്കത്തിലുള്ള പോസ്റ്റുകളും ട്രാൻസ്ഫോമർറും മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ മട്ടന്നൂർ കണ്ണൂർ റോഡ് ജംഗ്ഷൻ പരിസരം മുതൽ ഇരിട്ടി റോഡിൽ രജിസ്റ്റർ ഓഫീസ് പരിസരം വരെയും വ്യാപാര ഭവൻ, ആശ്രയ ഹോസ്പിറ്റൽ പരിസരം ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

● ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചേർപ്പിനി, ചേപ്പറമ്പ ടവർ, ഓടക്കുണ്ട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

● പയ്യാവൂർ സെക്ഷനിലെ വഞ്ചിയം, പുളിഞ്ഞോട്, ഗ്രോട്ടോ, കാലുങ്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

● ഇരിക്കൂർ സെക്ഷനിലെ അടിച്ചേരി, അരീക്കൽ, പടപ്പക്കരി, കുപ്പം, മലപ്പട്ടം സെന്റർ, മലപ്പട്ടം വയൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകീട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.


Post a Comment

Previous Post Next Post