ഇടുക്കി: ഇടുക്കി പുറ്റടിയില്‍ വീടിനു തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
നാട്ടുകാരാണ് തീപിടുത്ത വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
Post a Comment