ബെയ്ജിങ്: ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു. ഈസ്‌റ്റേണ്‍ എയര്‍ലെന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നതെന്നാണ് വിവരം ലഭിക്കുന്നത്.
വുഷു നഗരത്തിന്റെ ഗ്രാമപ്രദേശത്താണ്
തകര്‍ന്നതെന്നാണ് വിവരം. തകര്‍ന്നുവീണതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ആളപായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏവിയേഷന്‍ സേഫ്റ്റി നെറ്റ്വര്‍ക്കിന്റെ റിപ്പോര്‍ട്ടു പ്രകാരം 2010ലാണ് ഇതിനുമുന്‍പ് ചൈനയില്‍ വിമാനം തകര്‍ന്നത്. അന്ന് 44 പേര്‍ കൊല്ലപ്പെട്ടിരുന്നു
Post a Comment