കാസര്‍ഗോഡ്: മൊബൈലില്‍ ഗെയിം (Mobile Game) കളിച്ചതിന് മാതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് മേല്‍പറമ്പ് കടാങ്കോട് സ്വദേശി അബ്ദുല്‍ റഹ്മാന്‍- ഷാഹിന ദമ്പതികളുടെ മകള്‍ ഫാത്തിമ അംനയാണ് മരിച്ചത്. ചന്ദ്രഗിരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ അംന.
കുട്ടി മൊബൈല്‍ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാന്‍ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈല്‍ ഉപയോഗിക്കുന്ന കണ്ടതോടെ മൊബൈല്‍ പിടിച്ചു വാങ്ങുകയായിരുന്നു. തുടർന്ന് വിദ്യാര്‍ഥിനി ചൂരിദാര്‍ ഷാള്‍ ഉപയോഗിച്ച് ജനല്‍ കമ്പിയിൽ തൂങ്ങുകയായിരുന്നു. സംഭവത്തില്‍ മേല്‍പറമ്ബ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment