വിരമിക്കല്‍ പ്രഖ്യാപിച്ച്‌ രോഹിത് ശര്‍മ്മ, ഇനി വെള്ളക്കുപ്പായം അണിയില്ല


ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ നായകൻ രോഹിത് ശർമ. അപ്രതീക്ഷിതമായാണ് ഹിറ്റ്മാൻ വിരമിക്കല്‍ പ്രഖ്യാപിച്ചത്.ടെസ്റ്റിലെ നായക പദവിയില്‍ നിന്ന് താരത്തെ ഒഴിവാക്കാനിരിക്കെയാണ് പ്രഖ്യാപനം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനായത് ബഹുമതിയാണെന്നും ഈ കാലയളവില്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയുണ്ടെന്നും പറഞ്ഞ രോഹിത് ഏകദിനത്തില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
37-കാരൻ 67 മത്സരങ്ങളില്‍ നിന്ന് 4301 റണ്‍സാണ് ഇതുവരെ നേടിയത്. 2013 ല്‍ വിൻഡീസിനെതിരെ ഈഡൻ ഗാർഡൻസിലായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം.ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ താരം മധ്യനിര ബാറ്ററായാണ് അരങ്ങേറ്റം നടത്തിയത്. എന്നാല്‍ പിന്നീട് സ്ഥിരത പുലർത്താനായില്ല. 2019-ല്‍ ഓപ്പണറായത് വഴിത്തിരിവായി. 2021ല്‍ 11 മത്സരങ്ങളില്‍ നിന്ന് 906 റണ്‍സാണ് നേടിയത്. 47.68 ആയിരുന്നു ശരാശരി. രണ്ടു സെഞ്ച്വറിയും നാല് അർദ്ധശതകവും സ്വന്തമാക്കി

Post a Comment

Previous Post Next Post