'RDX വെച്ചിട്ടുണ്ട്' ; ഹൈക്കോടതിയില്‍ ബോംബ് ഭീഷണി



തിരുവനന്തപുരം : ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ആര്‍ഡിഎക്‌സ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ സന്ദേശം. മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതി ജീവനക്കാർക്കുള്‍പ്പടെ ജാഗ്രതാ നിർദേശം നല്‍കിയ പൊലീസ് സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധനയും നടത്തി. നേരത്തെ തിരുവനന്തപുരത്തെ വഞ്ചിയൂർ കോടതിയിലും ആറ്റിങ്ങല്‍ കോടതിയിലും സമാനമായ ഭീഷണികള്‍ വന്നിരുന്നു. അന്വേഷണത്തില്‍ സാംദേശം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. എന്നിരുന്നാലും പൊലീസിന്റെ കർശനമായ നിരീക്ഷണമുള്ള ഹൈക്കോടതിയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.

Post a Comment

Previous Post Next Post