മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയ യുവതി അറസ്റ്റില്‍. മലപ്പുറം തിരൂരിലാണ് സംഭവം. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30)യെ ആണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരൂർ ബി.പി. അങ്ങാടി സ്വദേശി സാബിക്കിന്റെ ഭാര്യയാണ് സത്യഭാമ. സാബിക്കിന്റെ അറിവോടെയാണ് യുവതി പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയത്. യുവതി പതിനഞ്ചുകാരനെ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകർത്തുകയും ചെയ്തു.
യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പീഡനം. ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയത് യുവതിയുടെ ഭർത്താവ് സാബിക് ആണെന്നാണ് വിവരം. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പീഡന ദൃശ്യങ്ങള്‍ പകർത്തി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
സാബികും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും റിപ്പോർട്ടുണ്ട്. പീഡനത്തിനിരയായ പതിനഞ്ചുകാരന് ഇവർ ലഹരികൊടുക്കാൻ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പതിനഞ്ചുകാരന്റെ പരാതിയില്‍ തിരൂർ പോലീസാണ് കേസെടുത്തത്. യുവതിയുടെ ഭർത്താവ് സാബിക്കിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
Post a Comment