മദ്യപിച്ച് കാർ ഓടിച്ചു ;ബൈക്ക് യാത്രികന്‍ മരിച്ചു : മരിച്ചത് സി.പി. എം ബ്രാഞ്ച് സെക്രട്ടറി, കാറോടിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ടെനി ജോപ്പന്‍



കൊല്ലം: കൊട്ടാരക്കരയില്‍ കാറിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്റെ കാറാണ് ബൈക്ക് യാത്രികനെ ഇടിച്ചത്.
സി.പി. എം ബ്രാഞ്ച് സെക്രട്ടറി ഇഞ്ചക്കാട് സ്വദേശി ഷൈന്‍ (30) ആണ് മരിച്ചത്.
ജോപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ടെനി ജോപ്പന്‍ ഓടിച്ച കാര്‍ ഷൈന്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ട ശേഷം സമീപത്തെ വീട്ടിലേക്കും ഇടിച്ചു കയറി.
പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിന്റെ മൃതദേഹം പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.ടെനി മദ്യ ലഹരിയിലാണ് കാർ ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ടെനി ജോപ്പനെ അറസ്റ്റ് ചെയ്തെന്നും ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post