ഫ്രാൻസിസ് മാർപാപ്പ വിടപറയുമ്പോൾ അദ്ദേത്തിന്റെ പുരോഗമന നിലപാട് ലോകത്തിന് മറക്കാനാകില്ല. എല്ലാ മനുഷ്യരെയും അദ്ദേഹം ഒരുപോലെ കണ്ടു. മുതലാളിത്തത്തിനെതിരെ, ആഗോളവൽക്കരണം അടിച്ചേൽപ്പിച്ച സാമ്പത്തിക അനീതികൾക്കെതിരെ സംസാരിച്ചു. അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും അദ്ദേഹം പിന്തുണ നൽകി. സ്വർഗാനുരാഗികളെ സ്വാഗതം ചെയ്തു. ഗാസയ്‌ക്കൊപ്പം നിലകൊണ്ടു. അക്രൈസ്തവരുടെ കാലുകൾ കഴുകിയും മാർപ്പാപ്പ ചരിത്രം സൃഷ്ടിച്ചു.
വിട വാങ്ങിയത്; കുഞ്ഞുങ്ങളുടെ മാർപ്പാപ്പ
ഫ്രാൻസിസ് മാർപ്പാപ്പ എന്നും കുഞ്ഞുങ്ങളുടെ കൂട്ടുകാരനായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുട്ടികളെ അദ്ദേഹം കണ്ടുമുട്ടിയിട്ടുണ്ട്, അവരുടെ സന്തോഷത്തിൽ നിന്നും വിശുദ്ധിയിൽ നിന്നും പഠിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. "Dear Pope Francis" പോലുള്ള രചനകളിലൂടെയും അദ്ദേഹം കുട്ടികളുമായി അടുത്തു. എവിടെ പോയാലും മാർപ്പാപ്പയെ ചുറ്റി ഒരുപാട് കുഞ്ഞുങ്ങളുണ്ടാകുമായിരുന്നു.
Post a Comment