സിനിമോലോകം ഒന്നടങ്കം ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ പൃഥ്രിരാജ് കോം ബോ വീണ്ടും ഒരുമിക്കുന്ന എമ്ബുരാന്റെ ട്രെയിലർ എത്തി.
20ന് ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലർ 20ന്പ പുലർച്ചെ 12.30ന് പുറത്തിറങ്ങി. മോഹൻലാലും പൃഥ്വിരാജും എമ്ബുരാൻ ട്രെയിലർ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയർ ചെയ്തിട്ടുണ്ട്.
മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരൻ, ആന്റണി പെരുമ്ബാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്ചിത്രം നിർമിച്ചിരിക്കുന്നത്.ഠ ട്രെയ്ലർ ലോഞ്ച് ഇവന്റ് മുംബൈയില്‍ നടക്കും ചിത്രത്തിന്റെ ടീസർ ജനുവരി 26ന് പുറത്തുവന്നിരുന്നു.
മാർച്ച് 27ന്ചിത്രം ആഗോള റിലീസായെത്തും.മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാർച്ച് 27ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദർശനം ആരംഭിക്കുന്നത്. തമിഴ്നാടിന് പുറമേ പാൻ ഇന്ത്യൻ തലത്തിലും വമ്ബൻ കമ്ബനികളാണ് ചിത്രം റിലീസ് ചെയ്യുക. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്ബോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയില്‍ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്ബൻ സിനിമാ നിർമാണ വിതരണ കമ്ബനിയായ ഹോംബാലേ ഫിലിംസ് ആണ്.
Post a Comment