പൂവ്വത്ത് ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

തളിപ്പറമ്പ്:  പഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം. തളിപ്പറമ്ബ് പൂവ്വത്താണ് സംഭവം. എസ്ബിഐ പൂവ്വം ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന ആലക്കോട് അരങ്ങം സ്വദേശി അനുപമയെ ഭര്‍ത്താവ് അനുരൂപ് ആണ് ആക്രമിച്ചത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. അനുപമ ജോലി ചെയ്യുന്ന ബാങ്കില്‍ എത്തിയായിരുന്നു ആക്രമണം. വാക്കു തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കൊടുവാള്‍ ഉപയോഗിച്ച്‌ അനുപമയെ ഇയാള്‍ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ അനുപമയ്ക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇവരെ തളിപ്പറമ്ബ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലപ്രയോഗത്തിനിടെ നാട്ടുകാര്‍ അനുരൂപിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post