കണ്ണൂരില്‍ തെരുവുനായ ആക്രമണം ; 30 പേര്‍ക്ക് കടിയേറ്റു


കണ്ണൂര്‍: കണ്ണൂര്‍ ചക്കരയ്ക്കല്‍ മേഖലയില്‍ തെരുവുനായ ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ 30ഓളം പേര്‍ക്കാണ് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റത്.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഒരു നായയാണ് എല്ലാവരെയും ആക്രമിച്ചതെന്നാണ് വിവരം. വീടിന്‍റെ മുറ്റത്ത് ഇരുന്നവര്‍ക്ക് അടക്കം കടിയേറ്റു. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post