ആലക്കോട്: മലയോരത്ത് സ്ത്രീകൾ ഉൾപ്പെട്ട നാടോടി മോഷ്ടാക്കൾ വിലസുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. ആലക്കോട്, രയരോം, കാർത്തികപുരം, മണക്കടവ്, ഉദയഗിരി, തേർത്തല്ലി, കരുവൻചാൽ മേഖലകളിലാണ് നാടോടി മോഷ്ടാക്കളുടെ വിളയാട്ടം വ്യാപകമായത്. വീടുകളിൽ നിന്നും പറമ്പുകളിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചുകൊണ്ടാണ് നാടോടി സംഘത്തിന്റെ വിളയാട്ടം. ആക്രി പെറുക്കാനെന്ന വ്യാജേന വീടുകളിലെത്തി ആളുകളുടെ കണ്ണ് വെട്ടിച്ച് കൈയിൽ കിട്ടുന്നത് എന്തും മോഷ്‌ടിച്ച് കട ത്തുകയാണ്. വീടുകളിൽ ആളുകൾ ഇല്ലാത്തസമയം നോക്കിയാണ് സംഘം കയറിപ്പ റ്റുന്നത്. പ്രായമായവരെ കബളിപ്പിച്ചും സാധനങ്ങൾ കൈക്കലാക്കുന്നുണ്ട്. സംഘമായെ ത്തുന്ന നാടോടി സംഘങ്ങൾ വയോജന ങ്ങൾക്കും കുട്ടികൾക്കും ഏറെ ഭീതിയുയർത്തുന്നുണ്ട്. പുരുഷൻമാർ അടങ്ങിയ സംഘവും നാടോടി സ്ത്രീകളുടെ പിന്നിലുണ്ട്. ഇത്തരം സംഘങ്ങളെക്കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയാണ്. രയരോം പുളിയിലേകുണ്ടിലെ പി.വി ബാലകൃഷ്ണന്റെ തയ്യൽ മെഷീൻ അടക്കമുള്ള സാധനങ്ങൾ കഴിഞ്ഞദിവസം മോഷണം പോയിരുന്നു. വീടിനോടുചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചതായിരുന്നു. തയ്യൽ മെഷീൻ പുറമെ കാർപെൻ്റർ പണിയായുധങ്ങൾ, ജനൽ കമ്പികൾ തുടങ്ങിയവയും മോഷണം പോയിരുന്നു. ആലക്കോട് പോലീസിൽ പരാതി നൽകി അന്വേഷണം നടത്തിവരുന്നതിനിടെ ഇന്നലെ ഉച്ചയോടെ തയ്യൽ മെഷീനും മറ്റ് സാധനങ്ങളും സമീപത്തെ കുറ്റി ക്കാട്ടിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. മോഷ്‌ടിച്ച് കടത്തുന്നതിനായി ഒളിപ്പിച്ചിരിക്കു കുയായിരുന്നു സാധനങ്ങൾ. വർധിച്ചുവരുന്ന നാടോടി മോഷ്‌ടാക്കളുടെ ശല്യം തടയുന്നതിന് അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
ആക്രി പെറുക്കലിന്റെ മറവിൽ മലയോരത്ത് നാടോടി മോഷണസംഘം വിലസുന്നു; മോഷ്ടിച്ച തയ്യൽ മെഷീൻ കാട്ടിൽ ഒളിപ്പിച്ചനിലയിൽ
Alakode News
0
Post a Comment