സോഫ്റ്റ്‌വെയര്‍ അപ്ഡേഷന് ശേഷം ഫോണ്‍ ഡിസ്പ്ലേയില്‍ വരകള്‍ വീണു; ഉപഭോക്തവിന് നഷ്ടപരിഹാരം നല്‍കും

സോഫ്റ്റ്‌വെയർ അപ്ഡേഷന് പിന്നാലെ ഫോണ്‍ ഡിസ്പ്ലേയില്‍ വരകള്‍ വീണ സംഭവം. ഉപഭോക്തവിന് നഷ്ടപരിഹാരം നല്‍കാൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
അപ്ഡേഷന് ശേഷം ഡിസ്പ്ലേയില്‍ പച്ച വര വീണുവെന്നും, ഡിസ്പ്ലേ അവ്യക്തമായെന്നുമായിരുന്നു പരാതി. എറണാകുളം സ്വദേശിയാണ് വണ്‍പ്ലസ് ഫോണിന് എതിരെ പരാതിയുമായി രംഗത്തെത്തിയത്.

പരാതിക്കാരന് ഉണ്ടായ സാമ്ബത്തിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഫോണിന്റെ വിലയായ 43,999രൂപ തിരികെ നല്‍കുന്നതിനും കോടതി ചെലവ്, നഷ്ടപരിഹാരം ഇനങ്ങളില്‍ 35,000രൂപയും 45 ദിവസത്തിനകം നല്‍കാന്‍ എതിര്‍കക്ഷികളായ വണ്‍പ്ലസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ഉത്തരവ് നല്‍കി.

2021 ഡിസംബറിലാണ് പരാതിക്കാരന്‍ 43,999 രൂപ വിലയുള്ള വണ്‍പ്ലസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. 

2023 ജൂലൈയില്‍ ഓട്ടോമാറ്റിക് സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍ നടന്നപ്പോള്‍ സ്‌ക്രീനില്‍ പിങ്ക് ലൈന്‍ പ്രത്യക്ഷപ്പെട്ടു. നിരന്തരം സര്‍വീസ് സെന്ററിനെ ബന്ധപ്പെട്ടപ്പോള്‍ 19,000 രൂപയ്‌ക്ക് തിരിച്ചെടുക്കുകയോ ഡിസ്പ്ലേ ഓര്‍ഡര്‍ ചെയ്തത് വരുന്നതുവരെ കാത്തിരിക്കുകയോ ചെയ്യണമെന്ന് അറിയിച്ചു.

ഒരു മാസത്തിനുശേഷം വീണ്ടും മറ്റൊരു ഗ്രീന്‍ ലൈന്‍ കൂടി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉപയോക്താവ് സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍ സ്വീകരിക്കാന്‍ കഴിയാത്ത തരത്തില്‍ നിര്‍മാണവേളയിലുണ്ടായ പ്രശ്നം ഫോണിന് ഉണ്ടായി എന്ന നിഗമനത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

Post a Comment

Previous Post Next Post