സെയ്ഫ് അലി ഖാന്റേത് ആഴത്തിലുള്ള പരിക്കുകള്‍; നട്ടെല്ലിന് സമീപവും കഴുത്തിലും മുറിവ്; മൂന്ന് പേര്‍ കസ്റ്റഡിയില്‍


മുബൈ: മോഷണ ശ്രമം തടയുന്നതിനിടെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

താരത്തിന്റെ ശരീരത്തില്‍ ആറ് തവണ കുത്തേറ്റിട്ടുണ്ട്. രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതാണെന്ന് ലീലാവതി ആശുപത്രി സിഇഒ നിരജ് ഉത്തമനി അറിയിച്ചു. നട്ടെല്ലിനടുത്തും കഴുത്തിലുമാണ് മുറിവേറ്റിട്ടുള്ളത്. ശരീരത്തില്‍ കത്തിയുടെ ഒരു കഷ്ണം കണ്ടെത്തിയതായും ഡോക്ടർമാർ വ്യക്തമാക്കി.

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ വീട്ടില്‍ ജോലി ചെയ്യുന്ന മൂന്ന് പേരെയാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് കസ്റ്റഡയിലെടുത്തത്. മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ എത്തിയ അജ്ഞാതനാണ് ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടില്‍ അസ്വഭാവികമായ ശബ്ദം കേട്ട് നടനും കുടുംബവും എഴുന്നേല്‍ക്കുകയായിരുന്നു. തുടർന്ന് വീട്ടുജോലിക്കാരിയുമായി അജ്ഞാതൻ തർക്കത്തിലേർപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട താരം രംഗം ശാന്തമാക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അജ്ഞാതൻ അക്രമാസക്തനാകുകയും ഇരുവരും കയ്യാങ്കളിയില്‍ ഏർപ്പെടുകയും കുത്തേല്‍ക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post