കണ്ണൂര്‍ വളക്കൈയില്‍ അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനിയുടെ സംസ്കാരം ഇന്ന്; അപകട കാരണം അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും



തളിപ്പറമ്പ്:  വളക്കൈയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച വിദ്യാർഥിയുടെ സംസ്കാരം ഇന്ന്.
നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരിക്കേറ്റ 18 വിദ്യാർഥികള്‍ ചികിത്സയില്‍ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല.
ഇന്നലെ വൈകിട്ടാണ് വളക്കൈയില്‍ വെച്ച്‌ കുറുമാത്തൂര്‍ ചിന്മയ സ്കൂളിലെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. അപകടം സമയത്ത് ഡ്രൈവർ നിസാം മൊബൈല്‍ ഉപയോഗിച്ചതായും സൂചനയുണ്ട്. അപകടം നടന്ന അതേസമയത്ത് തന്നെ നിസാമിന്‍റെ വാട്സാപ്പില്‍ സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post