കണ്ണൂർ: കണ്ണൂർ ഗവണ്‍മെന്റ് ഐടിഐയില്‍ എസ് എഫ് ഐയും-കെ എസ് യുവും തമ്മില്‍ സംഘർഷം. കൊടിമരം തകർത്തതിനെ തുടർന്നാണ് തർക്കം.
സംഘർഷത്തില്‍ പോലീസ് ലാത്തിവീശി. നിരവധി വിദ്യാർത്ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.ക്രൂരമായി മർദനമേറ്റ കെ എസ് യു പ്രവർത്തകനെ പോലീസ് ജീപ്പിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പ്രിൻസിപ്പലിനെ കാണാനെത്തിയ കെ എസ് യു പ്രവർത്തകരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടയുകയായിരുന്നു. കെ എസ് യു യൂണിറ്റ് പ്രസിഡന്റിനാണ് മർദനമേറ്റത്.
സംഘർഷത്തെത്തുടർന്ന് ഐ.ടി.ഐക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് കണ്ണൂർ എ.സി.പി അറിയിച്ചു.
എസ്.എഫ്.ഐക്ക് വലിയ ആധിപത്യമുള്ള കണ്ണൂർ ഗവ. ഐ.ടി.ഐയില്‍ ഏതാനും മാസങ്ങള്‍ക്കുമുൻപാണ് കെ.എസ്.യു യൂണിറ്റ് സ്ഥാപിച്ചത്. യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.എസ്.യു പ്രവർത്തകർ കഴിഞ്ഞദിവസം കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് ബുധനാഴ്ച രാവിലെ നോക്കുമ്ബോള്‍ കാണാനില്ലായിരുന്നു. ഇതിന് പിന്നില്‍ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് കെ.എസ്.യു ആരോപിച്ചു. ഇതിനെച്ചൊല്ലി സംഘർഷവും നടന്നിരുന്നു.
കഴിഞ്ഞദിവസത്തെ സംഘർഷത്തിലുള്‍പ്പെട്ട ചില കെ.എസ്.യു പ്രവർത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ ഉപരോധം പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നില്‍ നടന്നിരുന്നു. ബുധനാഴ്ച തിരഞ്ഞെടുപ്പ് നാമനിർദേശം നല്‍കാനും പ്രിൻസിപ്പാളിനെ കാണാനും പുറത്തുനിന്നുള്ള കെ.എസ്.യു പ്രവർത്തകർ ഇവിടേക്കെത്തിയിരുന്നു. ഇവർ കൊടിമരം സ്ഥാപിക്കാൻ ശ്രമിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ കൊടി സ്ഥാപിക്കാൻ കഴിയില്ലെന്ന് പോലീസ് ഇവരോട് പറഞ്ഞു.
ഈ സമയം എസ്.എഫ്.ഐയുടേയും കെ.എസ്.യുവിന്റെയും ജില്ലാ നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കേ കെ.എസ്.യു പ്രവർത്തകർ കൊടി കെട്ടി. തുടർന്ന് രണ്ട് കൂട്ടരും ഇരുചേരികളിലായി നില്‍ക്കുമ്ബോള്‍ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ഈ കൊടി എടുത്തുമാറ്റിയതാണ് വൻ സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ ഇരു സംഘടനകളുടേയും പ്രവർത്തകർക്ക് പരിക്കുണ്ട്.
Post a Comment