കരുവഞ്ചാല്‍: കരുവഞ്ചാല്‍ ടൗണില്‍ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നത് പതിവാകുന്നു. കരുവഞ്ചാല്‍ ടൗണില്‍ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്.
ഇവർ താമസിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് ഉള്‍പ്പെടെയാണു കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നത്. സെപ്റ്റിക്ക് ടാങ്കിന്‍റെ പൈപ്പുകള്‍ പൊട്ടിയാണ് ഇന്നലെ പുഴയിലേക്ക് മാലിന്യം ഒഴുകിയത്.
ഇതിനുമുമ്ബും ഇതേ കെട്ടിടത്തില്‍ നിന്നും കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുകുന്നത് ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ ശ്രദ്ധയില്‍പ്പെടുകയും പലതവണ പിഴ ഈടാക്കിയതുമാണ്.
കരുവഞ്ചാല്‍ പുഴ നിരവധി കുടുംബങ്ങളുടെ ജല സ്രോദസാണ്. പുഴയോരത്ത് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളും ധാരാളമാണ്. കരുവഞ്ചാല്‍ ടൗണിനു തൊട്ടു താഴെയായി ചെക്ക് ഡാമും സ്ഥിതി ചെയ്യുന്നു.
പുഴയിലൂടെ കക്കൂസ് മാലിന്യം ഒഴുകിവരുന്നത് അറിയാതെ നിരവധി ആളുകള്‍ പുഴയില്‍ നിന്നു കുളിക്കുകയും മറ്റും ചെയ്യുന്നുണ്ട്. പുഴയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Post a Comment