ആലക്കോട്: നിർമ്മാണ പ്രവൃത്തിയിൽ മെല്ലെപ്പോക്കിനെത്തുടർന്ന് ഇഴങ്ങുനീങ്ങിയ കരുവൻചാൽ പാലം ക്രിസ്‌മസിന് മുമ്പായി ഗതാഗ തത്തിന് തുറന്നു കൊടുക്കാൻ തീരുമാനം. അപ്രോച്ച് റോഡിൻ്റെ കോൺക്രീറ്റ് ഭിത്തി നിർമ്മാണവും മണ്ണിടൽ പ്രവൃത്തിയുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച യോടെ ഇത് പൂർത്തീകരിച്ച് പാലം ഗതാഗതയോ ഗ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ബന്ധപ്പെട്ട കരാറുകാർ. പഴയപാലത്തിലെ ഗതാഗതകുരുക്ക് കാരണം വർഷങ്ങളായി കടുത്ത ദുരിതങ്ങളാണ് കരുവൻചാലിലെ ജനങ്ങൾ നേരിട്ട് കൊണ്ടിരിക്കു ന്നത്. ഇതിന് പരിഹാരമായാണ് പുതിയ പാലം നിർമ്മാണം തുടങ്ങിയത്. പാലം പണി ഇഴഞ്ഞു നീങ്ങിയത് വ്യാപക പ്രതിഷേധങ്ങൾ ഉയർത്തി യിരുന്നു. ക്രിസ്മസ്, പുതുവത്സരം, മലയോരത്തെ തിരുനാൾ, ഉത്സവം തുടങ്ങിയവയുടെ സാഹചര്യത്തിലുണ്ടാകുന്ന രൂക്ഷമായ ഗതാഗതകുരുക്കിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്‌മസിന് മുമ്പായി ഇരുഭാഗത്തെയും അപ്രോച്ച് റോഡുകൾ പൂർത്തീകരിച്ച് താൽക്കാലികമായി തുറന്നു കൊടുക്കുന്നത്. വൺവെ സംവിധാനമാണ് പുതിയ പാലത്തിലുണ്ടാവുക. മറുദിശയിലേക്കുള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെ തന്നെ പോകും. തിരക്കുകൾ കഴിഞ്ഞതിന് ശേഷം പുതിയ പാലം അടച്ച് ബാക്കി പ്രവർത്തികൾ കൂടി പൂർത്തീകരിച്ച് ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് തീരുമാനം.
Post a Comment