സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ബോധവത്കരണത്തിന് നടപടികളുമായി ടെലിക്കോം ഡിപ്പാർട്ട്മെന്റ്. ഇനിമുതൽ ഉപഭോക്താക്കളുടെ ഫോണിൽ സൈബർ ക്രൈം ബോധവത്കരണ കോളർ ട്യൂണുകൾ ദിവസവും പ്ലേ ചെയ്യും. ഇന്ത്യൻ ടെലിക്കോം ഡിപ്പാർട്ട്മെന്റ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഓപ്പറേറ്റർമാർക്ക് നൽകിയിട്ടുണ്ട്. ഈ കോളർ ട്യൂണുകൾ ദിവസവും 8 മുതൽ 10 വരെ തവണ മൂന്ന് മാസത്തേക്ക് ആകും കേൾക്കുക. ഉടൻ തന്നെ ഇത് പ്രാബല്യത്തിലെത്തും.
Post a Comment