ആലക്കോട്: പാൻമസാല വിൽപ്പന ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി അക്രമം നടത്തിയത തടയാനെത്തിയ എസ്.ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌ത രണ്ടുപേർ ആലക്കോട് അറസ്റ്റിലായി. അരങ്ങത്തെ ആശാരിവളപ്പിൽ എ. വി രാഗേഷ്(34), നരിയൻപാറ യിലെ കുരുവിക്കാട്ട് ബിൻ്റിൽ മോഹൻ(35) എന്നിവരെയാണ് എസ്.ഐ: എൻ.ജെ ജോസ് അറസ്റ്റ് ചെയ്‌തത്. ആലക്കോട്- അരങ്ങം റോഡിലെ കള്ള്ഷാപ്പിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയാണ് അക്രമം നടന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. രാഗേഷ് സമീപത്ത് മൽസ്യ വ്യാപാരിയും ബിന്റിൽ ഇതിനടുത്ത് കോൾഡ് സ്റ്റോറേജ് വ്യാപാരിയുമാണ്. ഇതരസംസ്ഥാനക്കാരുടെ താമസസ്ഥലം കേന്ദ്രീകരിച്ച് വൻതോതിൽ പാൻമസാല വിൽപ്പന നടക്കുന്നതായി പരാതിയുയർന്നിരുന്നു.പോലീസ് പലതവണ റെയ്ഡ് നടത്തുകയും ഹാൻസ് അടക്കമുള്ള പാൻമസാലകൾ പിടി കൂടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സ്‌കൂൾ വിദ്യാർത്ഥികൾക്കും മറ്റും പാൻമസാലകൾ വിൽക്കുന്നതായി ആരോപിച്ച് രാഗേഷും ബിൻ്റിലും ചേർന്ന് ഇതരസം സ്ഥാനക്കാരുടെ താമസസ്ഥലത്ത് കയറി ഇവരെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നത്രെ അക്രമം.കെട്ടിടത്തിലെ ജനൽ ഗ്ലാസുകൾ തകർക്കുകയും ഇവിടെയുണ്ടായിരുന്നവരെ മർദിക്കുകയും ചെയ്തു. വിവരമറിഞ്ഞ് എസ്.ഐ: കെ.ജെ മാത്യു, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഗോപാലകൃഷ്‌ണൻ, വിനിൽ എന്നിവർ സ്ഥലത്തെ ത്തിയപ്പോഴാണ് രാഗേഷും ബിൻ്റിലും പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യു കയും ഇവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരെ അശ്ലീലഭാഷയിൽ ചീത്തവിളിച്ച ഇരുവരും ചേർന്ന് ഇവരെ ആക്രമിക്കുകയും ചെയ്‌തു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും വൈദ്യപരിശോധ നയ്ക്ക് വിധേയരാക്കി. അക്രമത്തിൽ പരിക്കേറ്റ എസ്.ഐ മാത്യുവും സീനിയർ സി.പി.ഒ വിനിലും ആശുപത്രിയിൽ ചികിത്സ തേടി. എസ്.ഐ മാത്യുവിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും
Post a Comment