വ്യോമയാന ഇന്ധനവില കൂടിയതോടെ വിമാനയാത്ര നിരക്കുകള്‍ വര്‍ധിച്ചേക്കും!


ഡല്‍ഹി: എണ്ണക്കമ്ബനികള്‍ വ്യോമയാന ഇന്ധന വിലവര്‍ധന പ്രഖ്യാപിച്ചതോടെ രാജ്യത്തെ വിമാന യാത്രാ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യത.
വിമാനയാത്രാ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ് വിമാനത്തില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വില. ഇതിന്റെ വില എണ്ണക്കമ്ബനികള്‍ കുത്തനെ കൂട്ടിയതാണ് വിമാന ടിക്കറ്റിന്റെ നിരക്കുകളും കൂടുന്നതിലേക്ക് വഴിവെക്കുന്നത്.

ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വില കിലോലിറ്ററിന് 1318 രൂപയാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്. പുതിയ വില വര്‍ദ്ധനവ് പ്രബലയത്തില്‍ വരുമ്ബോള്‍ ദില്ലിയില്‍ എടിഎഫ് ഒരു കിലോലിറ്ററിന് 91856.84 രൂപയും ചെന്നൈയില്‍ 95231.49 രൂപയുമാകും വില.

തുടർച്ചയായ ആറാം മാസവും വാണിജ്യ പാചകവാതക സിലിണ്ടർ വില കൂട്ടി

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ എണ്ണക്കമ്ബനികള്‍ ഓരോ മാസവും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വില കൂട്ടാറുണ്ട്. ഒരുമാസം മുന്‍പ് എടിഎഫിന് 2941 രൂപ എണ്ണക്കമ്ബനികള്‍ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 1318 രൂപയുടെ വര്‍ദ്ധനവ് കൂടി പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

Post a Comment

Previous Post Next Post