വ്യാപാര സ്ഥാപനത്തില്‍ നിന്ന് നിരോധിത ഉത്പന്നങ്ങള്‍ പിടികൂടി

 


ചപ്പാരപ്പടവ്: ജില്ലാ എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ചപ്പാരപടവ് പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി.

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാതെ പറന്പില്‍ കൂട്ടിയിട്ടതിനും പിഴ ചുമത്തി. 


ചപ്പാരപ്പടവ് ശാന്തിഗിരിയില്‍ പ്രവർത്തിച്ചു വരുന്ന ഹൈപ്പർ പാണ്ട എന്ന സൂപ്പർ മാർക്കറ്റില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടിയത്. പേപ്പർ കപ്പ്, പ്ലാസ്റ്റിക് ക്യാരി ബാഗ്, തെർമോകോള്‍ പ്ലേറ്റ്, ഗാർബേജ് ബാഗ്, പ്ലാസ്റ്റിക് സ്പൂണ്‍ എന്നിവയാണ് പിടികൂടിയത്. 15,000 രൂ പിഴ ചുമത്തി. 


പിടിച്ചെടുത്ത അര ക്വിന്‍റലോളം നിരോധിത ഉത്പന്നങ്ങള്‍ ഹരിതകർമ സേനയക്ക് കൈമാറി. പറന്പില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ കൂട്ടിയിട്ട സംഭവത്തില്‍ സ്ഥലമുടമയില്‍ നിന്നും 500 രൂപ പിഴ ഈടാക്കി. പരിശോധനയില്‍ ജില്ലാ എൻഫോസ്‌മെന്‍റ് സ്‌ക്വാഡ് ടീം ലീഡർ പി.പി. അഷ്‌റഫ്‌, സ്‌ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബില്‍ ചപ്പാരപടവ് പഞ്ചായത്ത് ക്ലർക്ക് ഇ. സിൻഷാ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post