കണ്ണൂർ: കണ്ണൂർ ജില്ലയില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പൊലിസ് അന്യായമായി നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച് ബസ് ഉടമസ്ഥ സംഘം നടത്തിയ ഏകദിന സൂചനാ പണിമുടക്ക് പൂർണ്ണം ജില്ലയിലൊരിടത്തും സ്വകാര്യ ബസുകള്‍ സർവീസ് നടത്തിയില്ല.
കണ്ണൂർ താവക്കരയിലെ പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡ് എന്നിവടങ്ങളില്‍ നിന്നും സ്വകാര്യ ബസുകള്‍ സർവീസ് പൂർണമായി സർവിസ് നിർത്തിവെച്ചു.
എന്നാല്‍ കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമേകി. ബസ് പണിമുടക്കില്‍ വിദ്യാർത്ഥികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ പെരുവഴിയിലാക്കി. കണ്ണൂർ കെ.എസ്.ആർ.ടിസി ഡിപ്പോയില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയതും സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി റോഡിലിറങ്ങിയതും യാത്ര ക്ലേശം കുറച്ചു.
ബസ് പണിമുടക്കിനെ തുടർന്ന് ചെറു വാഹനങ്ങള്‍ റോഡിലിറങ്ങിയതോടെ നഗരത്തില്‍ കനത്ത ഗതാഗത കുരുക്കുണ്ടായി. താഴെ ചൊവ്വ മുതല്‍ കാല്‍ടെക്സ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുത് സ്വകാര്യവാഹനങ്ങളില്‍ കുടുതലായും റോഡിലിറങ്ങിയത് കാറുകളും ഇരുചക്ര വാഹനങ്ങളുമായിരുന്നു. അതിർത്തി പ്രദേശങ്ങളില്‍ നിന്നും യാത്രക്കാരെ കൊണ്ടു ഓട്ടോറിക്ഷകളും ധാരാളമായെത്തി.
അന്യായമായി ഫോട്ടോയെടുത്ത് സ്വകാര്യ ബസുകള്‍ക്ക് പിഴ ചുമത്തുന്നത് പൊലിസ് അവസാനിപ്പിച്ചില്ലെങ്കില്‍ ഈ മാസം 18 മുതല്‍ ബസ് ഉടമകള്‍ അനിശ്ചിത കാല സമരം നടത്തുവെന്ന് ബസ് ഓപ്പറേറേഴ്സ് അസോ. കോർഡിനേഷൻ കമ്മിറ്റി കണ്ണൂർ ജില്ലാ ജനറല്‍ കണ്‍വീനർ രാജ്കുമാർ കരുവാരത്ത് മുന്നറിയിപ്പു നല്‍കി. ബസ് ഉടമകള്‍ നടത്തിയ പണിമുടക്കിന് ശേഷം കണ്ണൂർ കാല്‍ടെക്സില്‍ നിന്നും തുടങ്ങി പഴയ ബസ് സ്റ്റാൻഡ് വഴി കണ്ണൂർ കലക്ടറേറ്റിന് മുൻപില്‍ സമാപിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പല തവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഇനിയും ഈ കാര്യത്തില്‍ നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പി.കെ പവിത്രൻ, വി.പി പുരുഷോത്തമൻ, കെ.പി ശ്രീജിത്ത്, പി.പി മോഹനൻ, പ്രസാദ്, ആലിക്കുഞ്ഞ് പന്നിയൂർ, എന്നിവർ സംസാരിച്ചു.
Post a Comment