ആലുവയില്‍ യുവതി പെരിയാറില്‍ ചാടി മരിച്ചു; ഗ്രീഷ്മ വിവാഹിതയായത് ഒരുവര്‍ഷം മുമ്പ്

 


ആലുവ: ആലുവയില്‍ യുവതി പെരിയാറില്‍ ചാടി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്ബിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍നിന്നും ഗ്രീഷ്മ പെരിയാറിലേക്ക് ചാടിയത്.


കൊട്ടാരക്കടവില്‍നിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍നിന്നും യുവതി പെരിയാറിലേക്ക് ചാടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് എട്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരുവർഷം മുൻപാണ് ഗ്രീഷ്മയും അനീഷും തമ്മിലുള്ള വിവാഹം നടന്നത്.

Post a Comment

Previous Post Next Post