കണ്ണൂര്‍ വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങ്ങിന് ഇനി ഫാസ്ടാഗ് സംവിധാനം

 


മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തില്‍ ആറാം വാർഷിക ദിനത്തില്‍ വാഹനപാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം നിലവില്‍ വന്നു.

കിയാല്‍ എംഡി സി ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. ഇതുവഴി ടോള്‍ബൂത്തിലുള്ള കാത്തിരിപ്പ് ഒഴിവാക്കാം. വിമാനത്താവളത്തിലേക്ക് വാഹനം കയറുമ്ബോഴും തിരിച്ചിറങ്ങുമ്ബോഴും ക്യാമറ ഉപയോഗിച്ച്‌ വാഹനത്തിന്റെ നമ്ബർ പകർത്തുകയും ടോള്‍ തുക അറിയിക്കുകയും ചെയ്യും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പണം നേരിട്ട് ടോള്‍ ബൂത്തില്‍ അടയ്ക്കാനും കഴിയും.


വിമാനത്താവളത്തിന്റെ ആറാം വാർഷികം ഇന്നലെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കിയാലിലെയും വിവിധ ഏജൻസികളിലെയും ജീവനക്കാരുടെ കലാപരിപാടികളും വടംവലി മത്സരവും അരങ്ങേറി. കിയാല്‍ എംഡി സി ദിനേശ്‌കുമാർ, സിഒഒ അശ്വനി കുമാർ, സിഐഎസ്‌എഫ്‌ കമാൻഡന്റ്‌ അനില്‍ ദേണ്ടിയാല്‍, ഇൻഡിഗോ സ്‌റ്റേഷൻ മാനേജർ കീർത്തിക ഐസ്വാള്‍ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post