ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്‌നാട്ടിലും മുല്ലപ്പൂവിന് തീവില. തമിഴ്നട്ടിൽ ഒരു കിലോ മുല്ലപ്പൂവിന്‍റെ വില 4500 രൂപയായി ഉയർന്നു. ഫിൻജാൽ ചുഴലിക്കാറ്റിൽ മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശം സംഭവത്തോടെയാണ് വില കുത്തനെ കൂടിയത്. കേരളത്തിലും മുല്ലപ്പൂവിന്റെ വില 2000 രൂപയായി ഉയർന്നിട്ടുണ്ട്. വിവാഹ സീസണായതും വില വർധനവിന് കാരണമായെന്ന് വ്യാപാരികൾ.
Post a Comment