ഒരൊറ്റ അടി പോലും പാഴായില്ല, ബസിൽ ശല്യം ചെയ്‌തയാളെ 26 തവണ 'കരണംപുകച്ച്' അധ്യാപിക; വീഡിയോ വൈറലാകുന്നു


ബസില്‍ മദ്യപിച്ച്‌ ശല്യം ചെയ്ത ആളെ പാഠം പഠിപ്പിച്ച്‌ അദ്ധ്യാപിക. 26 തവണയാണ് അദ്ധ്യാപിക ശല്യക്കാരന്റെ മുഖത്തടിച്ചത്.

ഷിർദിയില്‍ നിന്നുള്ള സ്‌പോർട്‌സ് അദ്ധ്യാപികയായ പ്രിയ ലഷ്‌കറയാണ് ശല്യക്കാരനെ കൈകാര്യം ചെയ്തത്. യാത്രക്കാരൻ അദ്ധ്യാപികയോട് മോശമായി പെരുമാറുകയായിരുന്നു. ഉടനെ ഇയാളെ കുത്തിന് പിടിച്ച്‌ തുടർച്ചയായി അടിക്കുകയായിരുന്നുവെന്നാണ് വിവരം. അടിക്കുന്ന സമയത്ത് ഇയാള്‍ കൈ കൂപ്പി നിന്നെങ്കിലും അദ്ധ്യാപിക അടി തുടർന്നു.

സംഭവം രമ്യമായി പരിഹരിക്കാൻ ബസ് കണ്ടക്ടർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ബസ് പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടു. മർദ്ദനമേറ്റയാളുടെ ഭാര്യ അദ്ധ്യാപികയോട് മാപ്പ് പറയുകയും കൂടുതല്‍ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകരുതെന്ന് അപേക്ഷിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post