അടൂരില്‍ 17 വയസുകാരി അമ്മയായി; ഒപ്പം താമസിച്ചിരുന്ന 21കാരൻ അറസ്റ്റില്‍



അടൂർ ഏനാത്ത് 17 വയസുകാരി അമ്മയായി. കുഞ്ഞിന് എട്ട് മാസം പ്രായമാകുമ്ബോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ 21 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യൻ എന്ന യുവാവാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചേർത്താണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ അമ്മയെയും കേസില്‍ പ്രതി ചേർത്തേക്കും.


പെണ്‍കുട്ടിയും ആദിത്യനും ഒന്നിച്ച്‌ താമസിക്കുന്നതിനെ കുറിച്ച്‌ കുട്ടിയുടെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാമായിരുന്നു. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇവരുടേതെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post