താലൂക്ക് തല അദാലത്ത് ഡിസംബർ ഒൻപത് മുതൽ ജനുവരി 13 വരെ



താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന താലൂക്ക് അദാലത്ത് തിങ്കളാഴ്ച ആരംഭിക്കും.


സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ തൽസമയം തീർപ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.


ഡിസംബർ 9 മുതൽ ജനുവരി 13 വരെയാണ് അദാലത്തുകൾ സംഘടിപ്പിക്കുക.


karuthal.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരമാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാർക്ക് സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെൻ്റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്ക് വഴിയോ പരാതികൾ സമർപ്പിക്കാം.


കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ  ഒരുക്കിയ ഹെൽപ്പ് ഡെസ്ക് മുഖാന്തിരവും പരാതികൾ സമർപ്പിക്കാവുന്നതാണ്.



Post a Comment

Previous Post Next Post