കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസുകൾ 10-ന് സൂചനാ പണിമുടക്ക് നടത്തും; അനിശ്ചിതകാലസമരം 18 മുതൽ



കണ്ണൂർ▸ ജില്ലയിലെ സ്വകാര്യബസുകൾക്കെ തിരേ അമിതമായി പിഴ ഈടാക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ 10-ന് സൂചനാ പണിമുടക്ക് നടത്തും. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനഷേൻ കമ്മിറ്റിയുടെതാണ് തീരുമാനം. 18 മുതൽ അനിശ്ചിതകാല സമരം നടത്തും. സംഘടനകളുടെ സംയുക്ത യോഗത്തിൽ രാജ്കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. കെ.ഗംഗാധരൻ, പി.കെ.പവിത്രൻ, കെ.വിജയൻ, പി.വി.പദ്‌മനാഭൻ, പി.പി.മോഹനൻ, വി.വി.ശശീന്ദ്രൻ, എൻ.മോഹനൻ, വി.വി.പുരുഷോത്തമൻ, പ്രസാദ്, എൻ.ശ്രീജിത് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

Previous Post Next Post