കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിച്ച് കേന്ദ്ര സർക്കാർ.
പൈലറ്റ് പദ്ധതി കേരളം, തമിഴ്‌നാട്, ഡല്‍ഹി,ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്. ബിയർ വൈൻ എന്നിവ ഓണ്‍ലൈൻ ആപ്പുകള്‍ വഴി വീട്ടിലെത്തിക്കാനുള്ള ആലോചന അന്തിമഘട്ടത്തില്‍.
നിലവില്‍ മദ്യത്തിന് ഹോം ഡെലിവറി ഉള്ളത് ഒഡിഷയിലും പശ്ചിമ ബംഗാളിലും ആണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓണ്‍ലൈൻ ഡെലിവറി ആപ്ലിക്കേഷനുകള്‍ വഴി മദ്യം ഡെലിവറി ആരംഭിച്ചേക്കുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തെ സംബന്ധിച്ച് ഡെലിവറി പ്‌ളാറ്റ്‌ഫോം കമ്ബനികളുടെ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് നിര്‍ണായകമാകുക. ബിയർ, വൈൻ അടക്കം കുറഞ്ഞ അളവില്‍ ലഹരിയടങ്ങിയ മദ്യമായിരിക്കും ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക.
ഓണ്‍ലൈൻ വഴിയുള്ള മദ്യ വില്‍പ്പന നടപ്പിലാക്കുമ്ബോള്‍ സുരക്ഷ ഉറപ്പു വരുത്തുമെന്നും പ്രായപരിധി ഉറപ്പാക്കപ്പെടുമെന്നും സ്വിഗ്ഗി കോർപ്പറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് വക്താവ് ദിങ്കെർ വശിഷ്ഠ് പറഞ്ഞു. മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിച്ച് കേന്ദ്ര സർക്കാർ; കേരളം പരിഗണനയില്‍
Tweet Facebook Whatsapp Telegram
Post a Comment