ആലക്കോട് പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു


ആലക്കോട്: ആലക്കോട് പോലീസ് സ്റ്റേഷന് പുതുതായി നിർമ്മിച്ച ഹൈടെക് കെട്ടിടം ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നിന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതോടനുബന്ധിച്ച് ആലക്കോട് പോലീസ് സ്റ്റേഷൻ മുറ്റത്ത് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോജി കന്നിക്കാട്ട്,കെ.എസ്.ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.സി.പിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.ഗിരിജാമണി, പഞ്ചായത്ത് മെമ്പർ കെ.പി.സാബു, കണ്ണൂർ റൂറൽ അഡീ. എസ്.പി: ടി.പി.രഞ്ജിത്ത്, തളിപ്പറമ്പ് ഡിവൈ.എസ്.പി. ബാലകൃഷ്ണൻ നായർ,കണ്ണൂർ റൂറൽ ഡിവൈ.എസ്.പി. എം.സജീവ്കുമാർ, കെ.പി.ഒ.എ ജില്ലാ പ്രസിഡണ്ട് എൻ.വി.രമേശൻ, കെ.പി.എ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് പ്രസംഗിച്ചു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് സ്വാഗതവും ആലക്കോട് എസ്.എച്ച്.ഒ. എ.അനിൽകുമാർ നന്ദിയും പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക നേതാക്കളും ഉൾപ്പെടെ ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post