പ്രാപ്പൊയില്‍ എയ്യൻകല്ല് ക്വാറിയില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റം

 


ചെറുപുഴ: പ്രാപ്പൊയില്‍ എയ്യൻകല്ല് ക്വാറിയില്‍ പരിശോധനക്കെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റം.


ക്വാറിക്കത്തെ പരിശോധനയ്ക്ക് നേരത്തെ ക്വാറി സംബന്ധിച്ച്‌ പരാതി നല്‍കിയവരില്‍ രണ്ടു പേരെ മാത്രമേ ക്വാറിയിലേക്ക് കടത്തിവിടൂ എന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നുമുള്ള ഉദ്യോഗസ്ഥന്‍റെ നിലപാടാണ് വാക്കേറ്റത്തിനിടയാക്കിയത്.


സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എൻവയോണ്‍മന്‍റല്‍ എൻജിനിയര്‍ എം.എ. ഷിജുവിന്‍റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥ സംഘം പരിശോധനയക്കെത്തിയത്. നേരത്തെ പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണ്. ക്വാറി തുറക്കാൻ നടപടി വേണമെന്ന ഉടമകളുടെ അപേക്ഷയെ തുടര്‍ന്നായിരുന്നു പരിശോധന. 


പയ്യന്നൂര്‍ തഹസില്‍ദാര്‍ എം.കെ. മനോജ്, തിരുമേനി വില്ലേജ് ഓഫീസര്‍ സി.കെ. ഷാജി മോൻ, പഞ്ചായത്തംഗങ്ങളായ കെ.എം. ഷാജി, വി. ഭാര്‍ഗവി, ചെറുപുഴ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരും കെ.എം. രാജേന്ദ്രൻ, പി. ഗോപിനാഥൻ, അണിയറ ബാബു, തമ്ബാൻ, അനൂപ് സ്ഥലത്തെത്തിയിരുന്നു. പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളുടെ റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എൻവയോണ്‍മെന്‍റല്‍ എൻജിനിയര്‍ എം.എ. ഷിജു പറഞ്ഞു.

Post a Comment

Previous Post Next Post