മിഥുൻരാജിനായി നാട് സമാഹരിച്ചു 22 ലക്ഷം: ഇനിയും വേണം കാരുണ്യം

ആലക്കോട്: ഇരുവൃക്കകളും തകരാറിലായ തളിപ്പറമ്ബ് സര്‍ സയ്യിദ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിയും വായാട്ടുപറമ്ബ് സ്വദേശിയുമായ മിഥുൻ രാജിനെ(20) രക്ഷിക്കാൻ സഹപാഠികളും നാട്ടുകാരും ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റി 22 ലക്ഷം രൂപ സ്വരൂപിച്ചു.
വൃക്കമാറ്റിവെക്കല്‍ അനിവാര്യമായ സാഹചര്യത്തിലാണ് മനുഷ്യസ്നേഹികളുടെ കൂടുതല്‍ സഹായത്തിനായി ഒരു നാട് ഒന്നാകെ കൈ നീട്ടുന്നത്.

35 ലക്ഷം രൂപയാണ് വൃക്ക മാറ്റിവയ്ക്കുന്നതിന് ആവശ്യം. കഴിഞ്ഞ രണ്ട് മാസമായി വ്യക്തികള്‍ മുഖേനയും സ്‌കൂളുകള്‍, കുടുംബശ്രീ, സ്വാശ്രയ സംഘങ്ങള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ സഹായമാണ് തുണയായത്.ഇതു കുടാതെ കരുവൻചാല്‍ ടൗണില്‍ പൊതുജനങ്ങളില്‍ നിന്നും ഒറ്റ ദിവസം കൊണ്ട് 3 ലക്ഷത്തില്‍പരം രൂപയും പിരിച്ചെടുത്തു.എന്നാല്‍ ഇനിയും ആവശ്യമായ13 ലക്ഷം രൂപ കൂടി കണ്ടെത്തുവാനുള്ള്പരിശ്രമത്തിലാണ് ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും.

മിഥുൻ രാജ് ചികിത്സാ സഹായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച തളിപ്പറമ്ബ് ബസ്സ് സ്റ്റാൻഡില്‍ ധനസമാഹരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

സഹായം അയക്കാം 

കേരള ഗ്രാമീണ്‍ ബാങ്കിന്റെ കരുവൻചാല്‍ ശാഖയിലുള്ള 40461101057315 എന്ന അക്കൗണ്ട് നമ്ബരില്‍ സഹായം അയക്കാം. IFSC : KLGB0040461.

Post a Comment

Previous Post Next Post