ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ടു മുതൽ

 


ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. ഇനി രണ്ടു മാസത്തെ പെൻഷൻകൂടി നൽകാനുണ്ട്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. കുടിശികയുണ്ടായിരുന്ന രണ്ടു മാസത്തെ പെൻഷനായി 3200 രൂപ ഏപ്രിൽ നാലിന് അനുവദിച്ചിരുന്നു. 1871 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. കഴിഞ്ഞ തവണ 2 മാസത്തെ പെൻഷൻ ഒരുമിച്ചായിരുന്നു നൽകിയത്.

Post a Comment

Previous Post Next Post