കണ്ണൂര്‍:ആരോഗ്യരംഗത്ത് കേരള മോഡലിന് ക്ഷീണം ചെയ്തുകൊണ്ട് തളിപ്പറമ്ബില്‍ സര്‍കാര്‍ ആശുപത്രിയില്‍ നിന്നും മധ്യവയസ്‌കയായ സ്ത്രീക്ക് പാമ്ബ് കടിയേറ്റ സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കി.
തളിപ്പറമ്പ് താലൂക് ഹെഡ് ക്വാര്‍ടേഴ്സ് ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ വീട്ടമ്മയ്ക്ക് പേവാര്‍ഡില്‍ വച്ച് പാമ്ബ് കടിയേറ്റ സംഭവത്തില്‍ സമഗ്ര അന്വേഷണമാരംഭിച്ചതായി ജില്ലാ മെഡികല്‍ ഓഫീസര്‍ നാരായണ നായ്ക് അറിയിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ ഭാഗമായി ഡെപ്യൂടി ഡിഎംഒ ഡോ. ജിജോയിയുടെ നേതൃത്വത്തിലുള്ള സംഘം തളിപ്പറമ്ബ് ഗവ. താലൂക് ആശുപത്രി സന്ദര്‍ശിച്ചിട്ടുണ്ട്.
മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ ആശുപത്രിയിലും ശുചീകരണം നടന്നുവരികയാണ്. താലൂക് ആശുപത്രിയിലും ശുചീകരണം നടത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പാമ്ബുകളുടെ ശല്യമൊന്നും ജീവനക്കാരുടെ ശ്രദ്ധയില്‍ ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്ന് ഡിഎംഒ അറിയിച്ചു. അണലിയാണ് ഇവരെ കടിച്ചതെന്നും ഇത്തരം പാമ്ബുകളുടെ സാന്നിധ്യം ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ജീവനക്കാര്‍ പറഞ്ഞത്.
Post a Comment