സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. നാളെ മുതല്‍ തന്നെ നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കിത്തുടങ്ങും. 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ തത്കാലം പിഴ ഈടാക്കില്ല. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 7 നിയമലംഘനങ്ങളാണ് പിടികൂടുക.
നിയമലംഘനം കണ്ടെത്താന്‍ എഐ ക്യാമറ റെഡി; പിഴത്തുക ഇങ്ങനെ
ഹെൽമറ്റില്ലാത്ത യാത്ര- 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ- 1000 രൂപ), ലൈസൻസില്ലാതെയുള്ള യാത്ര- 5000 രൂപ
ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം- 2000 രൂപ, അമിതവേഗത- 2000 രൂപ, സീറ്റ് ബെൽറ്റില്ലെങ്കിൽ ആദ്യതവണ- 500 രൂപ പിഴ
മദ്യപിച്ച് വാഹനമോടിച്ചാൽ 6 മാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ. രണ്ടാംതവണ പിടിയിലായാൽ 2 വർഷം തടവ് അല്ലെങ്കിൽ 15000 രൂപ പിഴ, ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ 3 മാസം തടവ്, 2000 രൂപ പിഴ.
Post a Comment