കരുവൻചാൽ : കേരള ജുനിയർ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് ജേതാവ് വായാട്ടുപറമ്പിലെ അഞ്ജു തോമസിനെ ആനക്കുഴി ബ്രദേഴ്സ് ചാരിറ്റബിൾ സൊസൈറ്റി കുടുംബസംഗമത്തിൽ അനുമോദിച്ചു.
സജീവ് ജോസഫ് എം.എൽ.എ. പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് തോമസ് കണ്ണാമ്പാടം അധ്യക്ഷത വഹിച്ചു. ഫാ. തോമസ് തെങ്ങുമ്പള്ളി, മാത്യു ജെ.പുളിക്കൽ, ബോബി ബിജോയ് പുത്തൻപുര, ബിനു പുളിമൂട്ടിൽ, ആന്റണി മഞ്ഞളാംകുന്നേൽ എന്നിവർ സംസാരിച്ചു.
Post a Comment