നല്ല ഭക്ഷണം എവിടെയെന്ന് അറിയാം; 'ഈറ്റ് റൈറ്റ് കേരള' ആപ്പ് വരുന്നു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 'ഈറ്റ് റൈറ്റ് കേരള' ആപ്പ് നാളെ പുറത്തിറങ്ങും. ആപ്പ് ഉപയോഗിച്ച് ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാം. മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിലവില്‍ 1600 ഓളം ഹോട്ടലുകൾ വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഈ ആപ്പിലൂടെ തന്നെ പരാതികൾ അറിയിക്കാനും സാധിക്കും.

Post a Comment

Previous Post Next Post