തിരുവനന്തപുരം: മഴക്കാലത്ത് പാമ്പ് അടക്കമുള്ള ഇഴജന്തുക്കള്‍ പുറത്തുവരുന്നത് സാധാരണമാണ്.
മഴ കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ പാമ്ബുകളുടെ മാളങ്ങള്‍ വെള്ളത്തില്‍ മുങ്ങും. ഇത്തരമൊരു സാഹചര്യത്തില്‍ പാമ്പുകൾ മാളം വിട്ട് സമീപത്തുള്ള വീടുകളിലേക്ക് അടക്കം കടക്കുകയാണ് പതിവ്. അതിനാല്‍ തന്നെ ഈ സീസണില്‍ അവയില്‍ നിന്ന് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* പുതപ്പ്, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍ എന്നിവ അലക്ഷ്യമായി കുന്നുകൂട്ടി വെക്കരുത്. അങ്ങനെ വെച്ചിട്ടുണ്ടെങ്കില്‍ എടുക്കുമ്ബോള്‍ നന്നായി ശ്രദ്ധിക്കുക. ശക്തമായ മഴക്കാലത്ത് പാമ്ബുകള്‍ക്ക് ഇവയില്‍ ചുരുണ്ടു കൂടിക്കിടക്കാം.
* വാഹനത്തിനകത്തോ പാദരക്ഷകള്‍ക്ക് ഉള്ളിലോ, പ്രത്യേകിച്ച് ഷൂവിനകത്ത് പാമ്ബുകള്‍ പതുങ്ങിയിരിക്കാറുണ്ട്. അത് കൊണ്ട് തന്നെ പാദരക്ഷകള്‍ ധരിക്കുമ്ബോഴും വാഹനത്തില്‍ കയറുമ്ബോഴും പാമ്ബ് കയറിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
* വീട്ടിലും പുറത്തുമുള്ള അലങ്കാര ചെടികളിലോ കുറ്റിക്കാടുകലീലാ പാമ്ബുകള്‍ കയറിക്കൂടാനുള്ള സാധ്യതയുണ്ട്. പൊഴിയുന്ന ഇലകള്‍ക്കടിയിലും അവയുണ്ടായേക്കും. ഇവിടങ്ങളിലും ശ്രദ്ധ പതിയുക.
* മഴക്കാലത്ത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. ചപ്പുചവറുകള്‍ കൂട്ടിയിടാതെ മുറ്റവും പരിസരവും ഉടനടി വൃത്തിയാക്കുക. പൊട്ടിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുക.
* വീട്ടിനകത്തേക്ക് പാമ്ബുകളോ മറ്റോ കടന്നുചെല്ലാൻ കഴിയുന്ന വിടവുകളും ദ്വാരങ്ങളും കണ്ടെത്തി അടയ്ക്കുക. മഴക്കാലത്ത് പാമ്ബുകള്‍ വീട്ടിലേക്ക് ഏതു വഴി വേണമെങ്കിലും കടക്കാമെന്ന് അറിഞ്ഞിരിക്കുക. കൂടാതെ വീടിന്റെ സമീപത്തും മുറ്റത്തുമൊക്കെയുള്ള പൊത്തുകളും അടയ്ക്കുക.
* വളര്‍ത്തുമൃഗങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ പാമ്ബ് വരാനുള്ള സാധ്യത ഏറെയാണ്. വളര്‍ത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.
* വീട്ട് മുറ്റത്തും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്നത് തടയുക. പൊതുവെ വെള്ളത്തിന്റെ സാന്നിധ്യം പാമ്ബിനെ ആകര്‍ഷിക്കുന്നതാണ് എന്നറിഞ്ഞിരിക്കുക.
* രാത്രിയില്‍ പാടത്തേക്കിറങ്ങുന്ന കര്‍ഷകരുടെ കാലില്‍ ചെരിപ്പും കൈയില്‍ ടോര്‍ച്ച് ലൈറ്റും ഉണ്ടായിരിക്കണം. മാത്രമല്ല, കുറച്ച് ശബ്ദമുണ്ടാക്കാനും ശ്രദ്ധിക്കുക.
പാമ്ബിനെ കണ്ടാല്‍
നിങ്ങളുടെ വീട്ടിലോ സമീപ പ്രദേശങ്ങളിലോ എപ്പോഴെങ്കിലും പാമ്ബിനെ കണ്ടെത്തുകയും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിവില്ലെങ്കിലും വന്യജീവി രക്ഷാപ്രവര്‍ത്തനത്തിലെ വിദഗ്ധരുമായി ബന്ധപ്പെടുക. സ്വന്തമായി പാമ്ബിനെ പിടിക്കാൻ ശ്രമിക്കരുത്, വിദഗ്ധരും പ്രൊഫഷണലുകളും എത്തുന്നതുവരെ കാത്തിരിക്കുക. പാമ്ബിനെ പിടിക്കാനുള്ള ശ്രമത്തില്‍ വിദഗ്ധരല്ലാത്തവര്‍ പലപ്പോഴും പാമ്ബിന്റെ കടിയേല്‍ക്കാറുണ്ട്. ജീവൻ അപകടത്തിലാക്കി സ്വയം പാമ്ബിനെ പിടിക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കുക.
മൂര്‍ഖൻ, വെള്ളിക്കട്ടൻ, ചേനത്തണ്ടൻ (അണലി), ചുരുട്ടമണ്ഡലി, മുഴമൂക്കൻ, കുഴിമണ്ഡലി, രാജവെമ്ബാല എന്നിവയാണ് നമ്മുടെ നാട്ടിന്‍പുറങ്ങളിലെ പ്രധാന വിഷപ്പാമ്ബുകള്‍.
കടിയേറ്റാല്‍ ഉടനടി ചികിത്സ
പാമ്ബുകടിയേറ്റാല്‍ പരിഭ്രമിക്കാതിരിക്കുക എന്നതാണ് പ്രധാന കാര്യം. ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇത് കാരണമായേക്കാം. പാമ്ബ് കടിയേറ്റാല്‍ മുറിവിന്റെ മുകള്‍ഭാഗം മുറുകെ കെട്ടുകയും വേണം. അതുവഴി വിഷം ശരീര ഭാഗങ്ങളിലേക്ക് കയറില്ല. അപകടസാധ്യത അല്‍പം കുറവാണ്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വെക്കുക. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക.
Post a Comment