പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

 


ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.ഇന്ന് രാത്രിവരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.ജൂണ്‍ 13ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.

മുഖ്യഘട്ടത്തില്‍ മൂന്ന് അലോട്ട്‌മെന്റ് ഉണ്ടാവും.മുഖ്യ അലോട്ട് മെന്റിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ 1ന്.മുഖ്യഘട്ടം പൂര്‍ത്തിയാക്കി ജൂലൈ 5 ന് ഒന്നാം വര്‍ഷ ക്ലാസുകള്‍ തുടങ്ങും.മുഖ്യഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റ്.


Post a Comment

Previous Post Next Post