സംസ്ഥാനത്ത് എഐ ക്യാമറ വഴി ഇന്ന് നടന്ന നിയമലംഘന കണക്കുകൾ പുറത്ത്. ട്രാഫിക് ലംഘനങ്ങൾ ഇരട്ടിയാവുകയാണ് ചെയ്തിരിക്കുന്നത്. 49, 317 നിയമലംഘനങ്ങളാണ് ഇന്ന് കണ്ടെത്തിയത്. 8454 നിയമലംഘനങ്ങള്‍ കണ്ടെത്തിയ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ. 1252 നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്ത ആലപ്പുഴയിലാണ് ഏറ്റവും കുറവ്. ഇന്നലെ രാത്രി 12 മുതൽ ഇന്ന് വൈകീട്ട് 5 വരെയുള്ള കണക്കാണ് പുറത്തുവന്നത്.
എഐ ക്യാമറ നിയമലംഘനം: ജില്ല തിരിച്ചുള്ള കണക്കുകൾ
▶ കോഴിക്കോട്: 2686
▶ കോട്ടയം: 2425
▶ കാസർഗോഡ്: 2079
▶ ഇടുക്കി: 1844
▶ പത്തനംതിട്ട: 1772
▶ വയനാട്: 1531
▶ ആലപ്പുഴ: 1252
▶ തിരുവനന്തപുരം: 8454
▶ കൊല്ലം: 6301
▶ എറണാകുളം: 5427
▶ തൃശൂർ: 4684
▶ മലപ്പുറം: 4212
▶ കണ്ണൂർ: 3708
▶ പാലക്കാട്: 2942
Post a Comment