തളിപ്പറമ്പ്: കുട്ടി വാഹനമോടിച്ചു, ആര്‍.സി.ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ.കെ.എല്‍.6-എ 4423 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ആര്‍.സി.ഉടമ ഉവൈസിനും കുട്ടിയുടെ രക്ഷിതാവ് വായാട്ടുപറമ്പ് ആനക്കുഴിയിലെ ചെറിയാണ്ടീരകത്ത് വീട്ടില്‍ സുബൈറുമാണ് പിഴയായി 25,000 വീതം അടക്കേണ്ടത്.
ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് 5000 രൂപയും ഉള്‍പ്പെടെയാണ് 55,000 രൂപ അടക്കേണ്ടത്.ജൂണ്‍-8 ന് വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചിന് സ്‌ക്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥി ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥാണ് കേസെടുത്തത്.ഇപ്പോള്‍ പുഷ്പഗിരി മണാട്ടി റോഡിലെ ഉമൈബ മന്‍സിലില്‍ താമസക്കാരനാണ് സുബൈര്‍.
Post a Comment