കൊച്ചി: ജിയോസിനിമ വഴി തത്സമയ സംപ്രേക്ഷണം ചെയ്ത ടാറ്റ ഐപിഎല്‍ 2023 ഫൈനല്‍ മത്സരം, ആഗോളതലത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഡിജിറ്റല്‍ ഇവന്റായി മാറി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.
ടാറ്റ ഐപിഎല്‍ 2023-ന്റെ ഔദ്യോഗിക ഡിജിറ്റല്‍ സ്ട്രീമിംഗ് പങ്കാളിയായ ജിയോസിനിമയിലൂടെ 12 കോടിയിലിലധികം കാഴ്ചക്കാരാണ് ഫൈനല്‍ മത്സരം കണ്ടത്. 1700 കോടി വീഡിയോ വ്യൂവര്‍ഷിപ്പാണ് ഐപിഎല്‍ പതിനാറാം സീസണില്‍ ജിയോസിനിമ നേടിയത്.
12 ഭാഷകളിലായി ഒരേസമയം 17 ഫീഡുകളും 4കെ മള്‍ട്ടി ക്യാം കാഴ്ചകളും 360-ഡിഗ്രി കാഴ്ചയും ഉള്‍പ്പെടെ മികച്ച അനുഭവം സമ്മാനിച്ചാണ് ജിയോസിനിമ റെക്കോര്‍ഡ് തകര്‍ത്തത്. ഒരു മത്സരത്തിന് ഓരോ കാഴ്ചക്കാരനും ചെലവഴിക്കുന്ന ശരാശരി സമയം 60 മിനിറ്റിലധികം വര്‍ധിക്കുകയും ചെയ്തു.
2.5 കോടിക്ക് മുകളില്‍ പുതിയ ഡൗണ്‍ലോഡുകളുമായി ഒരു ദിവസം ഏറ്റവും കൂടുതല്‍ ഇൻസ്റ്റാള്‍ ചെയ്ത ആപ്പ് എന്ന റെക്കോര്‍ഡും ജിയോസിനിമ നേടി. ആദ്യ നാല് ആഴ്ചകളിലെ മികച്ച പ്രതികരണത്തിന് ശേഷം, ആരാധകര്‍ക്കായി ജിയോസിനിമ 360-ഡിഗ്രി വ്യൂവിംഗ് ഫീച്ചറും പുറത്തിറക്കി. 30 നഗരങ്ങളിലായി സ്ഥാപിച്ച ഫാൻ പാര്‍ക്കുകളിലൂടെയും ജിയോസിനിമ ഐപിഎല്‍ കാഴ്ച വേറിട്ട അനുഭവമാക്കി. ജിയോസിനിമ കാഴ്ചക്കാര്‍ക്കായുള്ള ജിതോ ധൻ ധനാ ധൻ മത്സരത്തിലൂടെ കാര്‍ ഉള്‍പ്പെടെയുള്ള നിരവധി സമ്മാനങ്ങളും ജിയോസിനിമ നല്‍കി.
ജിയോസിനിമയില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യദാതാക്കളുടെ എണ്ണവും ഒരു പുതിയ റെക്കോര്‍ഡാണ്, ഇതില്‍ നിന്നുള്ള വരുമാനവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ കൂടുതലാണ്. ജിയോസിനിമക്ക് ടാറ്റ ഐ പി എല്‍ 2023-ന്റെ ഡിജിറ്റല്‍ സ്ട്രീമിംഗിനായി പങ്കാളിത്തമുള്ള 26 മുൻനിര ബ്രാൻഡുകളുണ്ട്, കോ-പ്രെസെന്റിങ് സ്പോണ്‍സറായ ഡ്രീം 11, കോ- പവേര്‍ഡ് സ്പോണ്‍സര്‍മാരായ ജിയോ മാര്‍ട്ട് , ഫോണ്‍ പേ, ടിയാഗോ ഇ വി, ജിയോ, ഇ റ്റി മണി , പ്യൂമ, ആമസോണ്‍, സൗദി ടൂറിസം, സ്പോട്ടിഫൈ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.
Post a Comment