കോതി അഴിമുഖത്ത് പുലിമുട്ട് നിർമാണത്തിനിടെ ജെസിബി കടലിലേക്ക് വീണു. ജെസിബി ഓപ്പറേറ്റർക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കല്ലിടലിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ജെസിബി മറിഞ്ഞത്. രാവിലെ 10.20 ഓടെയായിരുന്നു അപകടം. സംഭവം കണ്ടു നിന്നയാൾ എടുത്ത വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്. കടപ്പാട്: ETV
Post a Comment