കണ്ണൂർ: ഹയർ സെക്കൻഡറി പരീക്ഷാ ഫലത്തിൽ കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാലയങ്ങൾക്ക് നൂറു ശതമാനം. സംസ്ഥാന തലത്തിൽ കണ്ണൂർ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷവും കണ്ണൂരിനായിരുന്നു മൂന്നാം സ്ഥാനം. ചട്ടുകപ്പാറ ജിഎച്ച്എസ്എസ്, ഇരിട്ടി ജിഎച്ച്എസ്എസ്, കാരക്കുണ്ട് ഡോൺ ബോസ്കോ എന്നീ വിദ്യാലയങ്ങളാണ് നൂറു മേനി നേടിയത്. ചട്ടുകപ്പാറയിൽ 130 കുട്ടികളും ഇരിട്ടി എച്ച്എസ്എസിൽ 169 വിദ്യാർഥികളും കാരക്കുണ്ട് ഡോൺ ബോസ്കോയിൽ 15 പേരുമായിരുന്നു പരീക്ഷയെഴുതിയത്.
ഗോയിംഗ് വിഭാഗത്തിൽ ജില്ലയിലെ 157 വിദ്യാലയങ്ങളിൽ നിന്നായി 31967 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 27337 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 3067 പേർ എല്ലാവിഷയങ്ങളിലും എപ്ലസ് നേടി. 85.52 ആണ് ജില്ലയുടെ വിജയ ശതമാനം.
ഓപ്പൺ വിഭാഗത്തിൽ 1805 പേർ പരീക്ഷയെഴുതിയതിൽ 979 പേർ ഉപരിപഠന യോഗ്യത നേടി. ഇതിൽ 21 പേർ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി. ഓപ്പൺ വിഭാഗത്തിൽ 54.24 ആണ് വിജയശതമാനം.
മാഹിയിലെ ആറു വിദ്യാലയങ്ങളിൽ നിന്ന് 782 പേർ പരീക്ഷയെഴുതിയതിൽ 638 പേർ ഉപരിപഠന യോഗ്യത നേടി. 90 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 81.59 ആണ് വിജയ ശതമാനം.
കണ്ണൂർ: ജില്ലയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷയെഴുതിയവരിൽ 77.45 ശതമാനം വിദ്യാർഥികൾ ഉന്നത പഠനത്തിന് അർഹരായി. ജില്ലയിൽ 1499 പേർ പരീക്ഷ എഴുതിയതിൽ 1161 പേരാണ് ഉന്നത പഠനത്തിന് അർഹരായവർ.
73.79 ശതമാനമാണ് കഴിഞ്ഞ വർഷത്തെ വിജയം. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയ ശതമാനം വയനാട് ജില്ലയിലാണ്. 83.63 ശതമാനം. ഏറ്റവും കുറവ് 68.48 ശതമാനമുള്ള പത്തനംതിട്ട ജില്ലയാണ്.
Post a Comment