വയനാട് കൽപ്പറ്റയിൽ ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പനവല്ലി ചൂരം പ്ലാക്കൽ ഉണ്ണി ശ്രീജ ദമ്പതികളുടെ മകൻ നന്ദു(19)ആണ് മരിച്ചത്. പുളിയാർമല ഐടിഐ വിദ്യാർഥിയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു മരണം. ഇന്നലെ ആയിരുന്നു സംഭവം നടന്നത്.
Post a Comment