കേളകം: രണ്ട് മുഖമുളള ആപൂര്‍വ്വമായ ആട്ടിൻകുട്ടി പിറന്നു. ഇരിട്ടി കേളകത്താണ് സംഭവം. കേളകം ഇല്ലിമുക്ക് സ്വദേശി രഞ്ജിത്തിന്റെ ആടിനാണ് കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ ജനിച്ചത്.ഇതിലൊന്നിനാണ് രണ്ട് തലയും മൂന്ന് കണ്ണുകളുമാണ്.
ഇതോടെ ആട്ടിൻകുട്ടി നാട്ടില്‍ കൗതുകമാവുകയാണ്. എന്നാല്‍ ആട്ടിൻ കുട്ടിയുടെ തലയ്‌ക്ക് ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ എഴുന്നേറ്റ് നില്‍ക്കാൻ കഴിയുന്ന അവസ്ഥയിലല്ല ഉള്ളത്. രണ്ട് മുഖങ്ങളിലും വായകള്‍ ഉണ്ട്. രണ്ട് വായിലൂടെയും ആടിന് പാല് കുടിക്കാനും കരയാനും സാധിക്കുന്നുണ്ട്. വിചിത്രമായ ആട്ടിൻകുട്ടിയെ കാണാൻ നിരവധി പേരാണ് രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്തുന്നത്.
Post a Comment