ചെറുപുഴ:ചെറുപുഴയില് ഒരു വീട്ടില്‍ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ നടുക്കത്തില്‍ കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശം.
പുലര്‍ചെയെത്തിയ ദുരന്ത വാര്‍ത്തകേട്ട് നാടും നാട്ടുകാരും നടുങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ കൂടിതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത ചെറുപുഴ പൊലീസ് പറയുന്നത്: മൂന്ന് മക്കളടക്കം വാടകവീട്ടില്‍ താമസിച്ച് വരുന്ന അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചെറുപുഴ പാടിച്ചാലിലാണ് നാടിനെ നടുക്കിയ കൂട്ട മരണം ഉണ്ടായത്. ഷാജി - ശ്രീജ ദമ്ബതികളും കുട്ടികളുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കെട്ടിത്തൂക്കി കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്.
ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതില്‍. അയല്‍വാസികള്‍ സംശയം തോന്നി വിവരമറയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പൂട്ടിയ വാതില്‍ ബലം പ്രയോഗിച്ച് ചവിട്ടി തുറക്കുകയായിരുന്നു.
കുട്ടികളായ സൂരജ് (12), സുജിന(10), സുരഭി(8) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെറുവത്തൂര്‍ സ്വദേശിനിയായ ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്ബാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. കുട്ടികളെ സ്റ്റെയര്‍കെയ്‌സില്‍ കെട്ടിതൂക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.
ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതില്‍. അയല്‍വാസികള്‍ സംശയം തോന്നി വിവരമറയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പൂട്ടിയ വാതില്‍ ബലം പ്രയോഗിച്ച് ചവിട്ടി തുറക്കുകയായിരുന്നു.
മക്കളെ കൊലപ്പെടുത്തിയശേഷം ഇരുവരും ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി.
വിവാഹിതരായ ശേഷമാണ് ഷാജി - ശ്രീജ ദമ്ബതികള്‍ ചെറുപുഴയിലെത്തുന്നത്. കുടുംബ പ്രശ്‌നമാണ് ഇവരെ കൂട്ട ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. പ്രണയ ബന്ധിതരായ ഇരുവരും വിവാഹത്തിന് ശേഷം കടുത്ത എതിര്‍പ് നേരിട്ടുവെന്നാണ് വിവരം. എന്നാല്‍ ഇവര്‍ക്ക് സാമ്ബത്തിക പ്രശ്‌നമുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Post a Comment